Saturday, July 8, 2017

പ്രധാന കര്‍ക്കിടക വാവ് ബലികേന്ദ്രങ്ങള്‍ എവിടെയൊക്കെ?

പ്രധാന കര്‍ക്കിടക വാവ് ബലികേന്ദ്രങ്ങള്‍ എവിടെയൊക്കെ?
---------------------
തിരുനെല്ലി, വര്‍ക്കല-പാപനാശം, തിരുനാവായ, കണ്ണൂരിലെ ശ്രീസുന്ദരേശ്വരക്ഷേത്രം, ആലപ്പുഴയിലെ
തൃക്കുന്നപ്പുഴ, തിരുവില്വാമല, തിരുവനന്തപുരം-ശംഖുംമുഖം, തിരുവല്ലം, കൊല്ലം-തിരുമുല്ലവാരം,
ആലുവാ-ചേലാമറ്റം, കരുനാഗപ്പള്ളിയ്ക്ക് പടിഞ്ഞാറ് കായംകുളം കായലിനും അറബിക്കടലിനും
ഇടയിലായി നീണ്ടുകിടക്കുന്ന ആലപ്പാട് പഞ്ചായത്തില്‍ വടക്ക് അഴീക്കല്‍ മുതല്‍ തെക്ക്
വെള്ളനാതുരുത്ത് വരെയുള്ള പ്രധാന ഗ്രാമക്ഷേത്രങ്ങള്‍ എന്നിവിടെയെല്ലാം ബലികര്‍മ്മം
നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

കര്‍ക്കിടകവാവിന് ബലിതര്‍പ്പണം നടത്തുന്ന മറ്റ് ചില പ്രധാന ക്ഷേത്രങ്ങള്‍:
------------

തിരുവനന്തപുരം - തിരുവല്ലം പരശുരാമ ക്ഷേത്രം

വര്‍ക്കല പാപനാശം

പിതൃകുന്നം ക്ഷേത്രം (വൈക്കം)

മലപ്പുറം - തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ശ്രീ സലിഗ്രാം അരീക്കോട്

ആലുവ മഹാദേവ ക്ഷേത്രം

ഹരിഹരസുതക്ഷേത്രം (പാലാരിവട്ടം)

ശിവക്ഷേത്രം (നെട്ടൂര്‍)

ശ്രീ ഭുവനേശ്വരി ക്ഷേത്രം (പള്ളുരുത്തി)

പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം

മൂവാറ്റുപുഴ മുടവൂര്‍ ചാക്കൂന്നത്ത് ശ്രീ മഹാദേവക്ഷേത്രം

കണ്ണൂര്‍ - തളാപ്പ്‌ സുന്ദരേശ്വര ക്ഷേത്രം

ചൊവ്വ ശിവക്ഷേത്രം

തലശ്ശേരി ശ്രീ ജഗന്നാഥക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

തലായി ബാലഗോപാലക്ഷേത്രം

പഞ്ചവടി ക്ഷേത്രം, ചാവക്കാട്-പൊന്നാനി റൂട്ടില്‍

വയനാട് - തിരുനെല്ലി

ഗുരുപുണ്യാവ്- കൊയിലാണ്ടി

തൃശൂര്‍ - തിരുനാവായ

തിരുവില്വാമല ഐവര്‍മഠം

മഴുവഞ്ചേരി ശിവക്ഷേത്രം (കേച്ചേരി)

കൂര്‍ക്കന്‍ഞ്ചേരി മഹാദേവ ക്ഷേത്രം

തൃപ്രയാര്‍ ക്ഷേത്രം

ആലപ്പുഴ - തിരുവമ്പാടി

പതിയംകുളങ്ങര, കണ്ടിയൂര്‍മഹാദേവക്ഷേത്രം-(മാവേലിക്കര)

തൃക്കുന്നപ്പുഴ ക്ഷേത്രം (കാര്‍ത്തികപ്പള്ളി, ഹരിപ്പാട്)

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം(ചെങ്ങന്നൂര്‍)

കൊല്ലം - തിരുമുല്ലാവരം മഹാവിഷ്ണു ക്ഷേത്രം

വെളിനെല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം

ആറാമട ശ്രീ ചക്രം മഹാദേവക്ഷേത്രം (ശംഖ്മുഖം കടപ്പുറം)

പാലക്കാട്‌ - തിരുമിറ്റക്കോട്

ത്രിമൂര്‍ത്തി ക്ഷേത്രം (കല്‍പ്പാത്തി)

തമലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

അരുവിക്കര ശിവക്ഷേത്രം

കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം (പാലാ)

പന്തളം മഹാദേവ ക്ഷേത്രം.

(ചില പ്രധാന ബലിതര്‍പ്പണക്ഷേത്രങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. അറിവുള്ളവര്‍
ഇവിടെ കമന്‍റായി എഴുതി ചേര്‍ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ ദയവായി
ഞങ്ങളെ അറിയിക്കുക)

എന്തെങ്കിലും കാരണത്താല്‍ കര്‍ക്കിടകവാവിന് പിതൃതര്‍പ്പണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍
പിന്നെയുള്ള കറുത്തവാവില്‍ ബലികര്‍മ്മം നടത്തുകയും ചെയ്യാം. മുകളില്‍ എഴുതിയ മിക്ക
ക്ഷേത്രങ്ങളിലും എല്ലാ അമാവാസി നാളിലും ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം
ഉണ്ടായിരിക്കും.

തിരുവല്ലം, വര്‍ക്കല, തിരുവില്വാമല എല്ലാ ദിവസവും ബലികര്‍മ്മങ്ങള്‍ ചെയ്യാനുള്ള പ്രത്യേക
സൗകര്യമുണ്ട്

No comments:

Post a Comment