Saturday, July 8, 2017

പുരാണം - ഭീമസേനന്‍*



      *പുരാണം - ഭീമസേനന്‍*



അരക്കില്ലത്തില്‍ നിന്ന് രക്ഷപെട്ട പാണ്ഡവന്‍മാര്‍ ഏകചക്ര എന്നൊരു ഗ്രാമത്തില്‍ എത്തുകയും അവിടെ ഉള്ള ഒരു ബ്രാഹ്മണന്‍റെ വീട്ടില്‍ താമസിക്കുകയും ചെയ്തു.ഈ നാട്ടിലായിരുന്നു ബകന്‍ എന്നൊരു രാക്ഷസന്‍ താമസിച്ചിരുന്നത്.ജനങ്ങളെ ഉപദേവിക്കുകയും, അവരെ ഭക്ഷിക്കുകയും ചെയ്യുക അവന്‍റെ വിനോദമായിരുന്നു.ഒടുവില്‍ ഗ്രാമവാസികള്‍ ഒരു തീരുമാനത്തിലെത്തി...

ദിവസവും ഒരോ വീട്ടില്‍ നിന്ന് ഒരാള്‍ ആഹാരവുമായി ബകനു അരികിലെത്തും.
അത് ബകനു സമ്മതവുമായിരുന്നു..
അങ്ങനെ കൊണ്ട് വരുന്ന ആഹാരവും; ആ ആളിനെയും ബകന്‍ ഭക്ഷിച്ച് കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ പാണ്ഡവര്‍ താമസിച്ചിരുന്ന വീടിന്‍റെ ഊഴമെത്തി.
ആര്‌ പോകും??
കുട്ടികളെ വിടാന്‍ മാതാപിതക്കള്‍ക്ക് സമ്മതമല്ല.
ബ്രാഹ്മണന്‍ പോകാന്‍ ബ്രാഹ്മണിയും, ഭാര്യ പോകാന്‍ ഭര്‍ത്താവും സമ്മതിക്കുന്നില്ല.അവരുടെ ഈ ദഃഖ അവസ്ഥ കണ്ട കുന്തി ഭീമസേനനോട് കാര്യം അവതരിപ്പിച്ചു.ആ കുടുംബത്തിനു വേണ്ടി ആഹാരവുമായി പോകുവാന്‍ ഭീമസേനന്‍ തയ്യാറായി.

ആഹാരസാധനവുമായി ബകന്‍റെ മുന്നിലെത്തിയ ഭീമന്‍, അവ രാക്ഷസനു നല്‍കാതെ അവിടെ ഇരുന്ന് തിന്ന് തീര്‍ത്തു.കുപിതനായ ബകന്‍ ഭീമനുമായി ഏറ്റുമുട്ടി.യുദ്ധത്തിനൊടുവില്‍ ഭീമന്‍ ബകനെ വധിക്കുകയും ഗ്രാമവാസികളെ രക്ഷിക്കുകയും ചെയ്തു.

വാല്‍കഷ്ണം:
കംസന്‍റെ ആജ്ഞപ്രകാരം കൃഷ്ണഭഗവാനെ കൊല്ലാന്‍ മറ്റൊരു ബകാസുരന്‍ വന്നിരുന്നു.കൊക്കിന്‍റെ രൂപത്തിലുള്ള അവന്‍ കൃഷ്ണഭഗവാനാല്‍ കൊല്ലപ്പെട്ടു.


No comments:

Post a Comment