Saturday, July 8, 2017

പുരാണം - പാഞ്ചാലി



     *പുരാണം - പാഞ്ചാലി*

രാമായണത്തില്‍ ശരിക്കുള്ള സീതയെ അഗ്നിദേവനെ ഏല്‍പ്പിച്ച ശേഷം, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തി.രാവണന്‍ ഈ സീതയെ തട്ടികൊണ്ട് പോകുകയും പിന്നീട് ശ്രീരാമഭഗവാന്‍ രാവണനെ വധിച്ച് തന്‍റെ ദൌത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.അപ്പോള്‍ മായാസീത അഗ്നിയില്‍ പ്രവേശിക്കുകയും, യഥാര്‍ത്ഥ സീത പുറത്ത് വരികയും ചെയ്തു.

ഇതിനു ശേഷം മായാസീതക്ക് എന്ത് സംഭവിച്ചു?

കാരണം രണ്ട് സീതാദേവിമാര്‍ ആയപ്പോള്‍ മായാസീതക്ക് സ്ഥാനമില്ലതെയായി.താന്‍ ഇനി എന്ത് ചെയ്യേണമെന്ന് ആ ദേവി, ശ്രീരാമദേവനോടും അഗ്നി ദേവനോടും ആരാഞ്ഞു.അവരുടെ ഉപദേശപ്രകാരം മായാസീത പുഷ്ക്കരത്തില്‍ പോയി തപസ്സ് ആരംഭിച്ചു.അങ്ങനെ തപസ്സ് ചെയ്താല്‍ ദേവി സ്വര്‍ഗ്ഗലക്ഷ്മി ആകുമെന്ന് ദേവന്‍മാര്‍ അനുഗ്രഹിച്ചു.

    *അതി കഠിനമായ തപസ്സ്!!*

ഒടുവില്‍ മഹാദേവന്‍ പ്രത്യക്ഷനാകുകയും, സ്വര്‍ഗ്ഗലക്ഷ്മി ആയി തീര്‍ന്ന ദേവി 'പതീം ദേഹി (ഭര്‍ത്താവിനെ തരിക) എന്ന് അഞ്ച് പ്രാവശ്യം അപേക്ഷിക്കുകയും ചെയ്തു.അഞ്ച് പ്രാവശ്യം ഭര്‍ത്താവിനെ ചോദിച്ചതിനാല്‍, പാഞ്ചാലരാജാവിന്‍റെ പുത്രിയായി കൃഷ്ണ (പാഞ്ചാലി) എന്ന പേരില്‍ ജീവിക്കുന്ന ജന്മത്തില്‍ അഞ്ച് ഭര്‍ത്താക്കന്‍മാര്‍ ഉണ്ടായിരിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു.

വാല്‍കഷ്ണം:
മൌല്‍ഗല്യന്‍ എന്ന മുനിയുടെ ഭാര്യയായ നാളായണി അഥവാ ഇന്ദ്രസേനയാണ്‌ പാഞ്ചാലി ആയതെന്നും, അഞ്ച് ഇന്ദ്രന്‍മാര്‍ ആണ്‌ പഞ്ചപാണ്ഡവരായതെന്നും മറ്റൊരു കഥ

No comments:

Post a Comment