Saturday, July 8, 2017

പുരാണം - തൃണബിന്ദു*



      *പുരാണം - തൃണബിന്ദു*


ഋഷ്യതീര്‍ത്ഥത്തില്‍ തപസ്സ് ചെയ്തിരുന്ന ഈ മുനിയെ സംബന്ധിച്ച് രാമായണവുമായി ബന്ധപ്പെട്ട് രണ്ട് കഥകളുണ്ട്.

ഒരു കഥ പ്രകാരം, ഹിമാലയത്തില്‍ തപസ്സ് ചെയ്തിരുന്ന പുലസ്ത്യമഹര്‍ഷിയെ ദേവഗന്ധര്‍വ്വനാരികള്‍ ശല്യപ്പെടുത്തി.ദേഷ്യം വന്ന മുനി, ഇനി മേലില്‍ ആ വനത്തില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണിയായി പോകട്ടെന്ന് ശപിച്ചു.

                  *എന്താ ശാപം?*

ഈ വിവരം അറിയാതെ തൃണബിന്ദുവിന്‍റെ പുത്രിയായ മാനിനി അവിടെ വരികയും ഗര്‍ഭിണിയാകുകയും ചെയ്തു.ദുഃഖിതയായ അവള്‍ പിതാവിനെ വിവരം അറിയിക്കുകയും അദ്ദേഹം അവളുമായി പുലസ്ത്യന്‍റെ അരികിലെത്തുകയും, അദ്ദേഹത്തോടെ അവളെ കല്യാണം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ആ വിവാഹത്തിനു ശേഷം അവള്‍ പ്രസവിക്കുകയും ആ കുട്ടിക്ക് വിശ്രവസ്സ് എന്ന് പേരിടുകയും ച്യ്തു.ഈ വിശ്രവസ്സിന്‍റെ മകനാണ്‌ രാവണന്‍.

വാല്‍കഷ്ണം:
സ്വന്തം ദിവ്യശക്തികള്‍ മറന്ന് പോകുമെന്നും; കൂട്ടത്തിലുള്ള ഒരു വാനരനാല്‍ അവ ഓര്‍മ്മിക്കപ്പെടുമെന്നും ഹനുമാനെ ശപിച്ചതും തൃണബിന്ദുവാണ്.ഹനുമാനു പില്‍ക്കാലത്ത് ജാംബവാനാല്‍ ശാപമോക്ഷം ലഭിച്ചു.


No comments:

Post a Comment