Monday, July 10, 2017

ജ്യോതിഷം*


                        *ജ്യോതിഷം*

*ചോതി നക്ഷത്രത്തിന്റെ

   ഇത് തുലാം രാശിയെ പ്രതിനിധീകരിക്കുന്നു    ദശാനാഥ.ന്‍   രാഹുവാണ്

   ഇവര്‍ വളരെ ശാന്തശീലരായിരിക്കുമെങ്കിലും  വലിയ നിര്‍ബന്ധശീലരും  സ്വതന്ത്രരുമായിരിക്കും    സ്തീ ജനങ്ങളില്‍  ഇവര്‍ പെട്ടെന്ന് ആക്യഷ്ടരാകും  

വളരെ വിശ്വസ്തരും   കൊടുക്കല്‍  വാങ്ങലില്‍ കണിശക്കാരുമായിരിക്കും  

 ഇവരുടെ സ്വഭാവത്തിലെ പ്രത്യേകത    മറ്റാരും തങ്ങളുടെ പ്രവ്യത്തികളെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുത് എന്നുള്ളതാണ്   അങ്ങനെ  ഉണ്ടായാല്‍   ഇവര്‍  സന്ദര്‍ഭം നോക്കാതെ പെരുമാറുകയും ചെയ്യും

  തങ്ങളുടെ സ്വാതന്ത്യത്തിനു ഭംഗം വരാത്തവിധം  ആര്‍ക്കുവേണ്ടിയും കഷ്ടപെടാന്‍  ഇവര്‍ തയ്യാറാവും   എന്നാല്‍  സ്വാതന്ത്യം നഷ്ടപെടുത്തി  മറ്റൊരാളുടെ കീഴില്‍ പണിയെടുക്കുക എന്നുള്ളത് സ്വീകാര്യവുമല്ല

 അഭിമാനബോധവും  ഏതു ദുര്‍ഘടസന്ധിയിലും പതറാത്ത  മനശക്തിയും ഇവര്‍ക്കുണ്ടാകും

 സാമാന്യമര്യാദയില്‍ കവിഞ്ഞ്  എത്രവലിയവരേയും  ഇവര്‍ ആശ്രയിക്കില്ല  അതുകൊ ണ്ടുതന്നെ ജീവിതത്തില്‍ ശത്രുക്കളെ സമ്പാദിക്കാന്‍  എളുപ്പം കഴിയും

 മറ്റുള്ളവരുടെ  ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഈ സ്വഭാവം വഴി തെളിയിക്കുകയും  ചെയ്യും

തന്നെ ആശ്രയിക്കുന്നവര്‍ക്കും  സ്നേഹിക്കുന്നവര്‍ക്കും വേണ്ടി എന്തുചെയ്യാനും ഇവര്‍ മടിക്കില്ല  അതുപോലെ തന്നെ ഹിതമല്ലാത്തവരോട്  പ്രതികാരവും ചെയ്യാന്‍  മടിക്കാത്തവരാണിവര്‍

  ബാല്ല്യകാലം ക്ളേശമായിരിക്കും  സ്വന്തക്കാരെകൊണ്ടോ  ബന്ധുക്കളെകൊണ്ടോ  ഇവര്‍ക്കു  പറയത്തക്ക പ്രയോജനമുണ്ടാകില്ല

 ഇവരില്‍ മിക്കവരും  സ്വന്തം പരിശ്രമങ്ങളെ കൊണ്ട് ഉയര്‍ന്നുവരുന്നവരായിരിക്കും

 ദാമ്പത്യജീവിതത്തി,ല്‍ അത്രതന്നെ  വിജയിക്കുന്നവരല്ല ഇവര്‍  ബാഹ്യദ്യഷ്ടികള്‍ക്ക്  ഇവരുടെ വിവാഹജീവിതം രമ്യമായി  തോന്നാമെങ്കിലും  യഥാര്‍ത്ഥത്തില്‍  അത് സമാധാനപരമോ ഹ്യദ്യമോ ആയിരിക്കില്ല

സ്വന്തക്കാര്‍ക്കുവേണ്ടി കഷ്ടപെടുകയും  അവരെ സഹായിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് തിരികെ കിട്ടുന്നത് അവരില്‍  നിന്നുള്ള തിക്താനുഭവങ്ങളാണ് അക്കൂ ട്ടരാല്‍  തന്നെ അവസാനം ഇവര്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യും

 32:60വയസ്സുകള്‍ക്കിടയിലാണ്  പുരോഗതി  കണ്ടുതുടങ്ങുന്നത്

 സ്തീകള്‍   ഗാര്‍ഹികജീവിതത്തില്‍  സത്യവും നീതിയും പുലര്‍ത്തി ജീവിക്കുന്നവരായിരിക്കും


No comments:

Post a Comment