Monday, July 10, 2017

പുരുഷാര്‍ത്ഥസിദ്ധി



         *പുരുഷാര്‍ത്ഥസിദ്ധി*


    ധര്‍മ്മം   അര്‍ത്ഥം കാമം  മോക്ഷം     ഇവയാണ് പുരുഷാര്‍ത്ഥങ്ങള്‍  

 പുരുഷാര്‍ത്ഥങ്ങളില്‍  ഏറ്റവും മഹത്തായ  ഫലം നല്‍കുന്നതും മോക്ഷമാണ്

 ഒരാള്‍ക്ക് ജീവിതത്തില്‍  ധാര്‍മ്മിക ബോധം ഉണ്ടെങ്കില്‍ മാത്രമേ  അയാളുടെ പ്രവ്യത്തികളും ശുദ്ധമാകുകയുള്ളു    അതുകൊണ്ട്   ധര്‍മ്മത്തിന്റെ വഴിയിലുടെയാവണം  നമ്മുടെ പ്രവ്യത്തികളും

   പിന്നെ ജീവിതം  മുന്നോട്ടുകൊണ്ടുപോകാന്‍  ആവശ്യമായ  ധനസമ്പാദനമാണ്  അര്‍ത്ഥം  

 കാമമെന്നാല്‍  ആഗ്രഹം  എന്നര്‍ത്ഥം   വൈകാരികമായ സന്തോഷങ്ങളെയാണ്  ഇതുകൊണ്ടു ലക്ഷ്യമിടുന്നത്

  പിന്നെ മോക്ഷം   ഇതിന്റെ അര്‍ത്ഥം  സ്വാതന്ത്യം എന്നര്‍ത്ഥം

  എല്ലാവരുടേയും  ആഗ്രഹവും മോക്ഷമാണ്  

      ജീവിതത്തില്‍  ചെയ്യാവുന്ന  എല്ലാ ചീത്തപ്രവ്യത്തികളും ചെയ്തിട്ട് അവസാനം കിടപ്പിലാവുമ്പോഴാണ്   പലരും മോക്ഷം ഒക്കെ വാങ്ങാന്‍ കിട്ടുന്ന  സാധനം ആണോ എന്നൊക്ക  അന്വേഷിക്കുന്നത്

 ഇവിടെനിന്ന് മോക്ഷം കിട്ടാതെ അങ്ങോട്ടുചെന്നാല്‍   ദുരിതം  അനുഭവിക്കണ്ടേ  ?അത് ഒാര്‍ക്കാന്‍ കൂ ടി പറ്റില്ല ഇവരെ പോലെയുള്ളവര്‍ക്ക്  അതുകൊണ്ട് മോക്ഷം അന്വേഷിച്ചു നടക്കും  

മനുഷ്യന്‍  ധര്‍മ്മത്തില്‍  നിന്നു വ്യതിചലിച്ചുകൊണ്ട് പലപ്പോഴും  അര്‍ത്ഥകാമസംപൂ ര്‍ത്തിയെന്ന  ലക്ഷ്യത്തിലാണ് ജീവിക്കുന്നത്  

   ധാര്‍മ്മികനിയമങ്ങള്‍  അനുസരിച്ചുകൊണ്ട്  ധനം സമ്പാദിച്ച്  ആഗ്രഹങ്ങള്‍ പൂ ര്‍ത്തികരിച്ച്  മോക്ഷം പ്രാപിക്കുക  എന്നതാണ് പുരുഷാര്‍ത്ഥസിദ്ധി    

   ജാതി ഏതായാലും മതം ഏതായാലും   ശ്രഷ്ഠമായ മനുഷ്യജന്മം കിട്ടിയിട്ട് പാഴാക്കാതെ  നല്ലതു ചെയ്യുക
നന്മകളും അംഗീകാരങ്ങളും   പുറകെ തേടി വന്നുകൊ

No comments:

Post a Comment