Saturday, July 8, 2017

പാലാഴിമഥനവും കാളകൂട വിഷവും.



*പാലാഴിമഥനവും   കാളകൂട വിഷവും.*

*തുടർച്ച.....*


ശിവനെ ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും ദേവിയെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും സ്വീകരിച്ചാല്‍ ദേവി ചെയ്തത് കാളകൂടമെന്ന വിഷത്തെ   ബുദ്ധിയ്കോ ഹൃദയത്തിനോ ദോഷംവരാതേയും അതുപോലെ തന്നെ അതു  പുറത്തുവന്ന്  പ്രകൃതിക്കോ ദോഷം വരാത്ത വിധത്തിൽ അതിനെ കണ്ഠത്തിൽ തന്നെ പിടിച്ചുനിര്ത്തി.
 നാം മനസ്സിനെ മന്ഥനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളായ കാളകൂടത്തെ കണ്ഠത്തിൽ തന്നെ  അടക്കി നിര്ത്തി  ചന്ദ്രനു കളങ്കം എങ്ങിനെയാണോ ശോഭയെ നൽകുന്നത്,  കാളകൂടവിഷം എങ്ങിനെയാണോ നീലകണ്ഠനു  ശോഭയെ നൽകുന്നത്  അതുപോലെ ശോഭയുള്ളതാക്കി തീര്ക്കണം എന്നര്ഥം. അതായത് നമ്മിലെ കാമക്രോധങ്ങൾ തനിക്കോ മറ്റുള്ളവര്ക്കോ ദോഷത്തെ കൊടുക്കാത്തെ സാധകൻ അതിനെ നിയന്ത്രിക്കണം എന്നര്ഥം..ഹാലാഹലമായ കാമക്രോധമോഹലോഭങ്ങളെ അടക്കുമ്പോൾ   ബുദ്ധിയും ഹൃദയവും ശുദ്ധമായി തീരുകയും സത്വസ്വരൂപമായി തീര്ന്നു നാം സ്വയം അമൃതായി മാറി  അമരത്വം നേടുകയും ചെയ്യുന്നു..


നമ്മുടെ ആചാര്യന്മാൻ പുരാണങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും യഥാര്ഥത്തിൽ ഓരോ വ്യക്തികൾക്കും  ഉള്ള മര്ഗനിര്ദേശങ്ങളെയാണ് പറഞ്ഞുതരുന്നത്.. ആകെ വേണ്ടത് അതു മനസ്സിലാക്കാനുള്ള ഭാവം മാത്രമാണ്.. ആ തത്ത്വങ്ങളെ മനസ്സിലാക്കാനുള്ള ശ്രദ്ധയും ക്ഷമയും


No comments:

Post a Comment