Tuesday, July 18, 2017

ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

ഞാൻ ശ്രീശൻ ബ്രാഹ്മ്ണ കുലത്തിൽ ജനിച്ചു , പൂജാദികർമ്മങ്ങൾ പഠിച്ചു ചെയ്തു വരുന്നു . എന്റെ മനസ്സിനെയും , വിശ്വാസത്തെയും ഏറേ വേദനിപ്പിച്ച ഒരു കാര്യത്തെ പറ്റി വളരെ വിഷമത്തോടെ എഴുതുകയാണ് . ഈ കാര്യങ്ങൾ ഇങ്ങനെ എഴുതാനെ എനിക്ക് ഇന്ന് സാധിക്കു അതിനാലാണ് എഴുതുന്നത് . ആർക്കെങ്കിലും വേദനിക്കുന്നു എങ്കിൽ വിനീതമായി ക്ഷമ ചോദിക്കുന്നു .

കഴിഞ്ഞ ദിവസം കേരളവർമ്മ കോളേജിൽ എന്റെ ഉപാസനാമൂർത്തിയും , അന്നദാതാവുമായി  ഞാൻ വിശ്വസിക്കുന്ന വാഗ്ദേവതയായ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ച ഒരു ബോർഡ് കണ്ടു . ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം മൺമറഞ്ഞ ചിത്രകാരൻ എം എഫ് ഹുസൈനാൽ വരക്കപെട്ടതാണ് . കാലങ്ങൾക്ക് ശേഷം വീണ്ടും എന്റെ വിശ്വാസത്തിന്റെ പ്രതീകങ്ങളെ ഇപ്പോൾ വീണ്ടും കുത്തിനോവിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല . എന്റെ മനസ്സിന് ഏറ്റ പ്രഹരം വലുതായിരുന്നു . ആരുടെയും വിശ്വാസത്തെ ഹനിക്കരുതെന്ന് പഠിച്ചും പഠിപ്പിച്ചും കഴിയുന്ന എന്നെ പോലെ ഉള്ള സാധാരണക്കാരന് സഹിക്കാൻ കഴിയാവുന്നതിലുമപ്പുറമായിരുന്നു ഇത് . സംഭവിച്ചത് സംഭവിച്ചു , സമൂഹമുണരുമെന്നും ഈ തെറ്റിനെതിരെ പ്രതികരിക്കുമെന്നും , എന്റെ വിശ്വാസത്തിനേറ്റ ക്ഷതത്തെ അപലപിക്കുമെന്നും ഞാൻ പ്രത്യാശിച്ചു . പക്ഷെ ഞാനറിഞ്ഞു എന്നെ ആരും പിന്തുണക്കുകയില്ല എന്ന് ....

മൂന്നാറിൽ ക്രിസ്ത്യൻ വിശ്വാസികളുടെ വിശ്വാസ പ്രതീകങ്ങൾ കൈയ്യേറ്റം വീണ്ടടുക്കാനുള്ള ശ്രമത്തിൽ തകർക്കപ്പെട്ടപ്പോൾ ഉടന്നെ പ്രതികരിച്ച നമ്മുടെ നാടിന്റെ മുഖ്യമന്ത്രി എനിക്ക് പിന്തുണയായി വരുമെന്ന് പ്രതീക്ഷിച്ചു . പക്ഷെ അദ്ദേഹം ഒരക്ഷരവും പറഞ്ഞു കേട്ടില്ല .

ക്ഷേത്രങ്ങളെ ആയുധപുരകളാക്കുന്നത് തടയുമെന്നും ഭക്തർക്ക് സൊയ്ര്യമായി പ്രാർത്ഥിക്കാൻ അവസരമൊരുക്കുമെന്നും പറഞ്ഞ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണാധികാരിയായ ദേവസ്വം മന്ത്രി പരസ്യമായി ദേവിയെ വിവസ്ത്രയാക്കിയതിന് എതിരെ ശക്തമായി പ്രതികരിക്കും എന്ന് വിചാരിച്ചു .
എനിക്ക് തെറ്റ് പറ്റി .

ക്ഷേത്ര പുരോഹിതരുടെ അടിവസ്ത്രം വരെ നോക്കി വിമർശിക്കുന്ന മന്ത്രി ജി സുധാകരൻ എന്റെ വിശ്വാസത്തിന്റെ രക്ഷക്കെത്തുമെന്ന് ഞാൻ ആശിച്ചു പോയി . എന്റെ ആശകൾ അസ്ഥാനത്തായിരുന്നു .

ഭരണപക്ഷത്തെ മറ്റു മന്ത്രിമാരോ വിസ്സോ പ്രതികരിക്കുമെന്ന് ഞാൻ വിശ്വസിച്ചു ആരും ഒന്നും മിണ്ടിയില്ല .

അപ്പോൾ പ്രതിപക്ഷ നേതാവോ പ്രതിപക്ഷമോ എനിക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു . ഒന്നുമുണ്ടായില്യ .

എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാര നായകരെ ഞാൻ മഷിയിട്ടു നോക്കിയിട്ടുപോലും കണ്ടില്ല .

ലോകത്ത് സൂര്യന് കീഴെ എന്ത് ഹിന കൃത്യം നടന്നാലും അത് ചർച്ച ചെയ്യുന്ന വിനു വിനേയും വേണു വിനേയും ഞാൻ പ്രതീക്ഷിച്ചു . കാരണം ഗോമാതാവ് വിഷയവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം കാലങ്ങളായി ചർച്ച ചെയ്യുന്നവരാണിവർ . പക്ഷെ അവരും എന്റെ വിശ്വാസത്തിന്റെ ഹാനിയെ പരിഗണിച്ചില്ല .

അവസാനം പ്രതീക്ഷ നഷ്ടപെട്ട ഞാൻ തന്നെ പ്രതികരിക്കാം എന്ന് വിചാരിച്ച് എനിക്ക് സാധ്യമാവുന്ന സോഷ്യൽ മീഡിയ സ്പേസിൽ ഞാൻ ഇവ അപലപിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തപ്പോൾ എന്നെ പലരും വർഗീയ വാദിയാക്കി . കഷ്ടം ...

ഞാനൊരു സംസ്കൃതാധ്യാപകനാണ് എന്റെ വിശ്വാസത്തിനേറ്റ ഹാനിക്ക് പിന്തുണ ചോദിച്ചും , പ്രതികരിക്കും എന്ന് വിചാരിച്ചും മലപ്പുറം ജില്ലാ സംസ്കൃതാധ്യാപകരുടെ ഇടയിലും ഞാൻ ഇത് ചർച്ച ചെയ്തു . ഒരദ്ധ്യാപകൻ ഞാൻ ക്രിമിനലാണെന്നു വരെ പറഞ്ഞു . കഷ്ടം .... എന്റെ വിശ്വാസത്തെ സംരക്ഷിക്കാത്ത ആ സംഘത്തിൽ നിന്ന് ഞാൻ സ്വയം പുറത്തിറങ്ങി .

ഞാൻ ചിന്തിച്ചു നാട്ടിൽ പല കാര്യങ്ങളും നിക്കുന്നുണ്ട് , കഴിഞ്ഞ ദിവസം സെൻകുമാർ പറഞ്ഞ ഒരു കാര്യം മുസ്ലീം സഹോദരരുടെ മസിന് ക്ഷതമേൽപ്പിച്ചു എന്ന് പറഞ്ഞ് ഈ പറഞ്ഞ എല്ലവരും പ്രതികരിക്കുന്നത് ഞാൻ കണ്ടതാണ് .
അതിന് മുമ്പ് മൂന്നാറിലെ കുരിശു തകർക്കലിനെതിരെയും പലരും പ്രതികരിച്ചു .
വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്ഥാവനക്കെതിരെ സ്വമേധയാ കേസെടുത്ത പോലിസിനെയും ഞാൻ കണ്ടു . ഇവിടെ സ്വമേധയാ പോയിട്ട് ആരെങ്കിലും പറഞ്ഞിട്ടു പോലും രക്ഷയില്ല .

അവസാനം ഞാൻ തിരിച്ചറിഞ്ഞു ആരും എന്നെ പിന്തുണക്കില്ല കാരണം ഞാൻ ഹിന്ദുവാണ് എന്ന് .

എന്റെ വിശ്വാസം പണ്ടെ മുറിപ്പെട്ടതാണ് . വീണ്ടും വീണ്ടും ആമുറിയിൽ കുത്തി നോവിക്കുന്ന
ഈ പ്രവർത്തി സാഡിസമാണ് . എന്നാണ് ഞാനിതിൽനിന്ന് മോചിതനാവുക എന്നറിയില്ല . ഞാൻ ഇതു വരെ ആരുടെ വിശ്വാസത്തെയും നോവിച്ചിട്ടില്ല , ഇനിയും അത് തുടരും പക്ഷെ എന്റെ വിശ്വാസത്തെ അംഗീകരിച്ചില്ലെങ്കിലും അവയെ ഇങ്ങനെ നികൃഷ്ടമായി ഹനിക്കരുത് . അത് എന്നെപ്പോലെ ഉള്ളവരുടെ ഹൃദയം വലിച്ചു ചീന്തുന്നതിന് സമാനമാണ് . ഇത്രയും താഴ്മയായി കാലുപിടിച്ച് അപേക്ഷിക്കുകയാണ് കാരണം എന്നെ പിന്തുണക്കാൻ ആരുമില്ല എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു .

ഒരിക്കൽ കൂടി അപേക്ഷിക്കുന്നു എനിക്ക് എന്റെ വിശ്വാസവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട് . അതിന് ആരും എന്നെ പിന്തുണക്കാത്തതിനാൽ ആണ് ഞാൻ തന്നെ മുന്നോട്ട് വന്ന് നിങ്ങൾ ഓരോർത്തരുടെയും കാലിൽ വീണ് പറയുന്നത് എന്റെ വിശ്വാസത്തെ സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് ..... ദയവായി നശിപ്പിക്കരുത് .....

കാരണം എന്നെ സംരക്ഷിക്കാൻ ആരുമില്ല ഞാൻ ഹിന്ദുവാണ് .
അരീക്കര ശ്രീശൻ നമ്പൂതിരി
            

No comments:

Post a Comment