Sunday, July 23, 2017

അനിഴം * നക്ഷത്രത്തിന്റെപ്രത്യേകതകള്‍


അനിഴം
* നക്ഷത്രത്തിന്റെപ്രത്യേകതകള്‍*  

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

അപ്രതീക്ഷിതമായ പല പരിവര്‍ത്തനങ്ങളേയും  നേരിട്ട് ജീവിക്കുന്നവരായിരിക്കും ഇവര്‍ 

വിഷാദാത്മകമായ ഒരു പ്രക്യതം  എപ്പോഴും ഇവരില്‍  ഉണ്ടാവും 

ജീവിതത്തില്‍  ഒരുപാട് പ്രശ്നങ്ങളെനേരിടേണ്ടിവരും    മനസ്വസ്ഥത വളരെ കുറവായിരിക്കും

ഇവര്‍ക്ക്  ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങള്‍ സദാ വലയം ചെയ്തുകൊണ്ടിരിക്കും   നിസ്സാരപ്രശ്നങ്ങളെ പോലും  ഇവരെ അലട്ടും   

ഇവര്‍ വലിയ വൈരാഗ്യബുദ്ധികളായിരിക്കും    സന്ദര്‍ഭം കിട്ടുമ്പോള്‍  എതിരാളികളോട് പ്രതികാരം ചെയ്ത് സംത്യപ് തിഅടയുന്നവരാണിവര്‍

  അതിയായ പ്രയത്നവും  അപൂ ര്‍വ്വമായുള്ള ഫലപ്രാപ്തിയുമാണ്  അനിഴം നാളുകാര്‍ക്കുള്ളത്

  ഔദ്യോദിക വ്യത്തിയിലും ബിസ്സിനസ്സിനും  ഇവര്‍ക്ക് ശോഭിക്കാന്‍ കഴിയും 

കുടുബക്കാരെകൊണ്ടോ സഹോദരങ്ങളെകൊണ്ടോ പറയതക്ക പ്രയോജനം ഉണ്ടാവില്ല 

ആരോടും ദീര്‍ഘകാലസൗഹ്യദം ഉണ്ടാവില്ല

  ഇവരുടെ ജീവിതം തികച്ചും നിസ്സഹായവും  സ്വതന്ത്രവും ആയിരിക്കും  ആവേശം നിറഞ്ഞ തീഷ്ണ സ്വഭാവവും   അതോടൊപ്പം  ശുദ്ധഗതിയും  ഇവരുടെ പ്രത്യേകതകളാണ് 

വാദപ്രതിവാദങ്ങളിലും  അനാവശ്യമത്സരങ്ങളിലും  ഏര്‍പ്പെടും  പക്ഷേ  അതിലൊക്കെ  നിരാശയായിരിക്കും ഫലം 

ഇവര്‍ ഈശ്വരഭക്തരും  ശുദ്ധഗതിക്കാരുമാണ്   പെട്ടെന്നുള്ള തീരുമാനവും ആലോചനശൂ ന്യമായ പ്രവ്യത്തിയും  എന്തും വന്നുകൊള്ളട്ടെ എന്ന  മനോഭാവവും ഇവരുടെ ജീവിതത്തില്‍  പലതും നഷ്ടപെടുത്താനുള്ള സാധ്യത കൂ ടുതലാണ്

  ഇവര്‍ ലഹരിപദാര്‍ത്ഥങ്ങള്‍  ഉപയോഗിച്ചാല്‍   അതില്‍ നിന്നൊക്കെ എളുപ്പത്തില്‍ മോചനം  കിട്ടില്ല   അങ്ങനെയുള്ളതില്‍  ചെന്ന്  പെടാതിരിക്കാന്‍ ശ്രദ്ധിക്കുക 

   ഇവരുടെ ദാമ്പത്യജീവിതം  മിക്കവരിലും ത്യപ്തികരമായിരിക്കും 

ശ്വാസകോശസംബന്ധഅസുഖങ്ങളും  ദന്തരോഗങ്ങളും   ഇവരെ അലട്ടികൊണ്ടിരിക്കും

17 വയസ്സുമുതല്‍  48വയസ്സുവരെ  പലവിധ ജീവിതപരിവര്‍ത്തനങ്ങളും  ഉണ്ടാകും

Tuesday, July 18, 2017

ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

ഞാൻ ശ്രീശൻ ബ്രാഹ്മ്ണ കുലത്തിൽ ജനിച്ചു , പൂജാദികർമ്മങ്ങൾ പഠിച്ചു ചെയ്തു വരുന്നു . എന്റെ മനസ്സിനെയും , വിശ്വാസത്തെയും ഏറേ വേദനിപ്പിച്ച ഒരു കാര്യത്തെ പറ്റി വളരെ വിഷമത്തോടെ എഴുതുകയാണ് . ഈ കാര്യങ്ങൾ ഇങ്ങനെ എഴുതാനെ എനിക്ക് ഇന്ന് സാധിക്കു അതിനാലാണ് എഴുതുന്നത് . ആർക്കെങ്കിലും വേദനിക്കുന്നു എങ്കിൽ വിനീതമായി ക്ഷമ ചോദിക്കുന്നു .

കഴിഞ്ഞ ദിവസം കേരളവർമ്മ കോളേജിൽ എന്റെ ഉപാസനാമൂർത്തിയും , അന്നദാതാവുമായി  ഞാൻ വിശ്വസിക്കുന്ന വാഗ്ദേവതയായ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ച ഒരു ബോർഡ് കണ്ടു . ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം മൺമറഞ്ഞ ചിത്രകാരൻ എം എഫ് ഹുസൈനാൽ വരക്കപെട്ടതാണ് . കാലങ്ങൾക്ക് ശേഷം വീണ്ടും എന്റെ വിശ്വാസത്തിന്റെ പ്രതീകങ്ങളെ ഇപ്പോൾ വീണ്ടും കുത്തിനോവിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല . എന്റെ മനസ്സിന് ഏറ്റ പ്രഹരം വലുതായിരുന്നു . ആരുടെയും വിശ്വാസത്തെ ഹനിക്കരുതെന്ന് പഠിച്ചും പഠിപ്പിച്ചും കഴിയുന്ന എന്നെ പോലെ ഉള്ള സാധാരണക്കാരന് സഹിക്കാൻ കഴിയാവുന്നതിലുമപ്പുറമായിരുന്നു ഇത് . സംഭവിച്ചത് സംഭവിച്ചു , സമൂഹമുണരുമെന്നും ഈ തെറ്റിനെതിരെ പ്രതികരിക്കുമെന്നും , എന്റെ വിശ്വാസത്തിനേറ്റ ക്ഷതത്തെ അപലപിക്കുമെന്നും ഞാൻ പ്രത്യാശിച്ചു . പക്ഷെ ഞാനറിഞ്ഞു എന്നെ ആരും പിന്തുണക്കുകയില്ല എന്ന് ....

മൂന്നാറിൽ ക്രിസ്ത്യൻ വിശ്വാസികളുടെ വിശ്വാസ പ്രതീകങ്ങൾ കൈയ്യേറ്റം വീണ്ടടുക്കാനുള്ള ശ്രമത്തിൽ തകർക്കപ്പെട്ടപ്പോൾ ഉടന്നെ പ്രതികരിച്ച നമ്മുടെ നാടിന്റെ മുഖ്യമന്ത്രി എനിക്ക് പിന്തുണയായി വരുമെന്ന് പ്രതീക്ഷിച്ചു . പക്ഷെ അദ്ദേഹം ഒരക്ഷരവും പറഞ്ഞു കേട്ടില്ല .

ക്ഷേത്രങ്ങളെ ആയുധപുരകളാക്കുന്നത് തടയുമെന്നും ഭക്തർക്ക് സൊയ്ര്യമായി പ്രാർത്ഥിക്കാൻ അവസരമൊരുക്കുമെന്നും പറഞ്ഞ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണാധികാരിയായ ദേവസ്വം മന്ത്രി പരസ്യമായി ദേവിയെ വിവസ്ത്രയാക്കിയതിന് എതിരെ ശക്തമായി പ്രതികരിക്കും എന്ന് വിചാരിച്ചു .
എനിക്ക് തെറ്റ് പറ്റി .

ക്ഷേത്ര പുരോഹിതരുടെ അടിവസ്ത്രം വരെ നോക്കി വിമർശിക്കുന്ന മന്ത്രി ജി സുധാകരൻ എന്റെ വിശ്വാസത്തിന്റെ രക്ഷക്കെത്തുമെന്ന് ഞാൻ ആശിച്ചു പോയി . എന്റെ ആശകൾ അസ്ഥാനത്തായിരുന്നു .

ഭരണപക്ഷത്തെ മറ്റു മന്ത്രിമാരോ വിസ്സോ പ്രതികരിക്കുമെന്ന് ഞാൻ വിശ്വസിച്ചു ആരും ഒന്നും മിണ്ടിയില്ല .

അപ്പോൾ പ്രതിപക്ഷ നേതാവോ പ്രതിപക്ഷമോ എനിക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു . ഒന്നുമുണ്ടായില്യ .

എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാര നായകരെ ഞാൻ മഷിയിട്ടു നോക്കിയിട്ടുപോലും കണ്ടില്ല .

ലോകത്ത് സൂര്യന് കീഴെ എന്ത് ഹിന കൃത്യം നടന്നാലും അത് ചർച്ച ചെയ്യുന്ന വിനു വിനേയും വേണു വിനേയും ഞാൻ പ്രതീക്ഷിച്ചു . കാരണം ഗോമാതാവ് വിഷയവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം കാലങ്ങളായി ചർച്ച ചെയ്യുന്നവരാണിവർ . പക്ഷെ അവരും എന്റെ വിശ്വാസത്തിന്റെ ഹാനിയെ പരിഗണിച്ചില്ല .

അവസാനം പ്രതീക്ഷ നഷ്ടപെട്ട ഞാൻ തന്നെ പ്രതികരിക്കാം എന്ന് വിചാരിച്ച് എനിക്ക് സാധ്യമാവുന്ന സോഷ്യൽ മീഡിയ സ്പേസിൽ ഞാൻ ഇവ അപലപിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തപ്പോൾ എന്നെ പലരും വർഗീയ വാദിയാക്കി . കഷ്ടം ...

ഞാനൊരു സംസ്കൃതാധ്യാപകനാണ് എന്റെ വിശ്വാസത്തിനേറ്റ ഹാനിക്ക് പിന്തുണ ചോദിച്ചും , പ്രതികരിക്കും എന്ന് വിചാരിച്ചും മലപ്പുറം ജില്ലാ സംസ്കൃതാധ്യാപകരുടെ ഇടയിലും ഞാൻ ഇത് ചർച്ച ചെയ്തു . ഒരദ്ധ്യാപകൻ ഞാൻ ക്രിമിനലാണെന്നു വരെ പറഞ്ഞു . കഷ്ടം .... എന്റെ വിശ്വാസത്തെ സംരക്ഷിക്കാത്ത ആ സംഘത്തിൽ നിന്ന് ഞാൻ സ്വയം പുറത്തിറങ്ങി .

ഞാൻ ചിന്തിച്ചു നാട്ടിൽ പല കാര്യങ്ങളും നിക്കുന്നുണ്ട് , കഴിഞ്ഞ ദിവസം സെൻകുമാർ പറഞ്ഞ ഒരു കാര്യം മുസ്ലീം സഹോദരരുടെ മസിന് ക്ഷതമേൽപ്പിച്ചു എന്ന് പറഞ്ഞ് ഈ പറഞ്ഞ എല്ലവരും പ്രതികരിക്കുന്നത് ഞാൻ കണ്ടതാണ് .
അതിന് മുമ്പ് മൂന്നാറിലെ കുരിശു തകർക്കലിനെതിരെയും പലരും പ്രതികരിച്ചു .
വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്ഥാവനക്കെതിരെ സ്വമേധയാ കേസെടുത്ത പോലിസിനെയും ഞാൻ കണ്ടു . ഇവിടെ സ്വമേധയാ പോയിട്ട് ആരെങ്കിലും പറഞ്ഞിട്ടു പോലും രക്ഷയില്ല .

അവസാനം ഞാൻ തിരിച്ചറിഞ്ഞു ആരും എന്നെ പിന്തുണക്കില്ല കാരണം ഞാൻ ഹിന്ദുവാണ് എന്ന് .

എന്റെ വിശ്വാസം പണ്ടെ മുറിപ്പെട്ടതാണ് . വീണ്ടും വീണ്ടും ആമുറിയിൽ കുത്തി നോവിക്കുന്ന
ഈ പ്രവർത്തി സാഡിസമാണ് . എന്നാണ് ഞാനിതിൽനിന്ന് മോചിതനാവുക എന്നറിയില്ല . ഞാൻ ഇതു വരെ ആരുടെ വിശ്വാസത്തെയും നോവിച്ചിട്ടില്ല , ഇനിയും അത് തുടരും പക്ഷെ എന്റെ വിശ്വാസത്തെ അംഗീകരിച്ചില്ലെങ്കിലും അവയെ ഇങ്ങനെ നികൃഷ്ടമായി ഹനിക്കരുത് . അത് എന്നെപ്പോലെ ഉള്ളവരുടെ ഹൃദയം വലിച്ചു ചീന്തുന്നതിന് സമാനമാണ് . ഇത്രയും താഴ്മയായി കാലുപിടിച്ച് അപേക്ഷിക്കുകയാണ് കാരണം എന്നെ പിന്തുണക്കാൻ ആരുമില്ല എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു .

ഒരിക്കൽ കൂടി അപേക്ഷിക്കുന്നു എനിക്ക് എന്റെ വിശ്വാസവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട് . അതിന് ആരും എന്നെ പിന്തുണക്കാത്തതിനാൽ ആണ് ഞാൻ തന്നെ മുന്നോട്ട് വന്ന് നിങ്ങൾ ഓരോർത്തരുടെയും കാലിൽ വീണ് പറയുന്നത് എന്റെ വിശ്വാസത്തെ സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് ..... ദയവായി നശിപ്പിക്കരുത് .....

കാരണം എന്നെ സംരക്ഷിക്കാൻ ആരുമില്ല ഞാൻ ഹിന്ദുവാണ് .
അരീക്കര ശ്രീശൻ നമ്പൂതിരി
            

ഒരു കര്‍ക്കടകമാസം കൂടി ആഗതമായി .*

* മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.

കാരണനായ ഗണനായകൻ ബ്രഹ്‌മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ
നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-
താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം,
വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്‌മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്‌ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദൻ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയൻ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ.
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ.
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ
നാണമാകുന്നതാനുമതിനെന്താവതിപ്പോൾ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ
അദ്ധ്യാന്മകപ്രദീപകമത്യന്തം രഹസ്യാമി
തദ്ധ്യാന്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ
നെത്രയും ചുരുക്കി ഞാൻ രാമമാഹാന്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
ബദ്ധരാകിലുമുടൻ മുക്തരായി വന്നു കൂടും.
ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിന്ദ്ര ചെയ്തിടും നാരായണൻ
ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്

രാത്രീചാരികളായ രാവണാദികൾ തന്നെ
മാർത്താണ്ഡാത്മജപുരം പ്രാപിച്ചൊരു ശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ.

*എല്ലാ മിത്രങ്ങൾക്കും രാമായണമാസ ആശംസകൾ നേരുന്നു ...*

സ്നേഹപൂർവം
*'Team's One 2 Three*

ഒരു കര്‍ക്കടകമാസം കൂടി ആഗതമായി .*

* മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.

കാരണനായ ഗണനായകൻ ബ്രഹ്‌മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ
നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-
താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം,
വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്‌മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്‌ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദൻ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയൻ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ.
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ.
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ
നാണമാകുന്നതാനുമതിനെന്താവതിപ്പോൾ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ
അദ്ധ്യാന്മകപ്രദീപകമത്യന്തം രഹസ്യാമി
തദ്ധ്യാന്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ
നെത്രയും ചുരുക്കി ഞാൻ രാമമാഹാന്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
ബദ്ധരാകിലുമുടൻ മുക്തരായി വന്നു കൂടും.
ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിന്ദ്ര ചെയ്തിടും നാരായണൻ
ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്

രാത്രീചാരികളായ രാവണാദികൾ തന്നെ
മാർത്താണ്ഡാത്മജപുരം പ്രാപിച്ചൊരു ശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ.

*എല്ലാ മിത്രങ്ങൾക്കും രാമായണമാസ ആശംസകൾ നേരുന്നു ...*

സ്നേഹപൂർവം
*'Team's One 2 Three*

ആയില്ല്യം നക്ഷത്രത്തിന്റെ പ്രത്യകതകള്‍*

*ആയില്ല്യം നക്ഷത്രത്തിന്റെ പ്രത്യകതകള്‍*

ജീവിതത്തില്‍ഇവര്‍ക്ക് ഉപകാരസ്മണകുറവായിരിക്കും . നല്ലപോലെസംസാരിക്കാനുംസന്ദര്‍ഭോചിതമായിപെരുമാറാനും ഇവര്‍ക്ക്കഴിയും.   നേത്യത്വത്തിനുവേണ്ടി  ആഗ്രഹിക്കുകയും പരിശ്രമിക്കുകയും  ചെയ്യുന്ന  സ്വഭാവംഉണ്ടായിരിക്കും .  കുടുബത്തിന്റേയോ സംഘത്തിന്റേയോ സ്ഥാപനത്തിന്റേയോ  നേത്യത്വം വഹിക്കാന്‍കഴിയും . ശാഠ്യബുദ്ധി ഉണ്ടാകും  .  ഇവര്‍വാസ്തവത്തില്‍ശുദ്ധാത്മക്കളും സാധുസ്വഭാവികളുമാണ്  എന്നാല്‍സ്വതസിദ്ധമായുള്ള ചാപല്ല്യമാണ്ഇവരെ അഹംങ്കാരികളെന്ന്  മറ്റുള്ളവര്‍പറയുന്നത് . l  സ്നേഹത്തീന്റെ പേരില്‍ആരേയും വിശ്വസിക്കാത്തഇവര്‍വിശ്വസിച്ചാല്‍എന്തുംചെയ്യാന്‍മടിക്കാത്തവരാണ. ്തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ളനിര്‍ബദ്ധ ബുദ്ധികാണിക്കും

തങ്ങളെ പോലെയുള്ളവരോട് മാത്രമേഇവര്‍ക്ക്കുട്ടുകൂ ടാന്‍താത്പര്യംഉള്ളു   .  അപവാദങ്ങള്‍ക്കും  ആരോപണങ്ങള്‍ക്കുംഇവര്‍പെട്ടന്ന്  വിധേയരാകും  .  ക്ഷോഭിക്കേണ്ടചിലരംഗങ്ങളില്‍പ്രശാന്തരായുംശാന്തരാകേണ്ട സന്ദര്‍ഭങ്ങളില്‍ഭ്രാന്തമായദേഷ്യംമുലം   സന്ദര്‍ഭത്തേയും പരിസരത്തേയുംമറന്ന്പ്രവര്‍ത്തിക്കുന്നഇവരുടെ   സ്വഭാവ  വൈരുദ്ധ്യം  എടുത്തുപറയേണ്ടതാണ്  .  ഇവര്‍കെട്ടിപെടുക്കുന്ന ജീവിതസൗഭാഗ്യങ്ങള്‍പൂ ര്‍ണ്ണമായി  അനുഭവിക്കാനുള്ള ഭാഗ്യയോഗംഇവരില്‍കാണുന്നില്ല .  ബന്ധു സ്വന്ത ജനങ്ങളില്‍നിന്ന്കാര്യമായപ്രയോജനമൊന്നുംസിദ്ധിക്കാറില്ല സ്തീകള്‍തന്നിഷ്ടക്കാരികള്‍ആയിരിക്കും  . ആരുടേയും മേല്‍കോയ്മഇവര്‍അംഗീകരിക്കീല്ല  . ഏതുപ്രവര്‍ത്തിയും ഉത്തരവാദിത്വത്തോടെചെയ്തുതീര്‍ക്കും . വളരെതാമസിച്ചുള്ള വിവാഹമോ  ഭാര്യഭര്‍ത്യകലഹമോ വിരഹമോ എന്തെങ്കിലുംകൊണ്ട്ദാമ്പത്യജീവിതം  അത്രസുഖകരമാകില. ്ലഗ്രഹനിലയെകുടി കണക്കിലെടുത്തുവേണംഇത്  തീരുമാനീക്കാന്‍

Thursday, July 13, 2017

നവഗ്രഹ സ്തോത്രം


നവഗ്രഹ സ്തോത്രം
_സൂര്യൻ_

*ജപാകുസുമസങ്കാശം* *കാശ്യപേയം മഹാദ്യുതിം*
*തമോരീം സർവ്വപാപഘ്നം* *പ്രണതോസ്മി ദിവാകരം*

_ചന്ദ്രൻ_

*ദധിശംഖതുഷാരാഭം* *ക്ഷീരോദാർണവ സംഭവം*
*നമാമി ശശിനം സോമം* *ശംഭോർമ്മകുടഭൂഷണം*

_ചൊവ്വ ( കുജൻ )_

*ധരണീഗർഭസംഭൂതം* *വിദ്യുത് കാന്തിസമപ്രഭം*
*കുമാരം ശക്തിഹസ്തം*
*തം മംഗളം പ്രണമാമ്യഹം*

_ബുധൻ_

*പ്രിയംഗുകലികാശ്യാമം*
*രൂപേണാപ്രതിമം ബുധംസൗമ്യം* *സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം*

_വ്യാഴം ( ഗുരു )_

*ദേവാനാം ച ഋഷീണാം ച*
*ഗുരും കാഞ്ചനസന്നിഭം*
*ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം*

_ശുക്രൻ_

*ഹിമകുന്ദമൃണാലാഭം* *ദൈത്യാനാം പരമം ഗുരും*
*സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം*

_ശനി_

*നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം*
*ഛായാമാർത്തണ്ഡസംഭൂതം തം നമാമി ശനൈശ്ചരം*

_രാഹു_

*അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം*
*സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം*

_കേതു_

*പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം*
*രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം*

*നമ: സൂര്യായ സോമായ മംഗളായ ബുധായ ച*
*ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :*

*ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:*
*ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി*