Saturday, July 8, 2017

അമ്പാടികണ്ണനെ കബളിപ്പിച്ച (വഞ്ചിച്ച) മണി*



*അമ്പാടികണ്ണനെ കബളിപ്പിച്ച (വഞ്ചിച്ച) മണി*

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കണ്ണന്‍ വിടുകള്‍ തോറും കയറി വെണ്ണ കട്ടുതിന്നുന്നു.

ഗോപസ്ത്രികള്‍ യശോദാമ്മയോടു പരാതി പറഞ്ഞു .പക്ഷേ യശോദാമ്മ അതു വിശ്വാസിച്ചില്ല, എന്റെ മകന്‍ അങ്ങനെ ചെയില്ലെന്നു പറഞ്ഞു .തുടരെ തുടരെ ഗോപസ്ത്രികള്‍ പരാതി പറഞ്ഞപ്പോള്‍ കണ്ണനാണ് വെണ്ണ കക്കുന്നതെങ്കില്‍കൈയോടെ പിടിച്ചു കാണിക്കാന്‍ പറഞ്ഞു. അതുകൊണ്ട് ഗോപസ്ത്രീകള്‍ എല്ലാവരുംകൂടി ആലോചിച്ചു ഒരു പ്രതിവിധി കണ്ടുപിടിച്ചു.ഉറിയില്‍ ഒരു മണി കെട്ടിയിടുക എന്നായിരുന്നു അത്. കൃഷ്ണന്‍ ഉറിയില്‍ തോടുമ്പോള്‍ മണി കിലുങ്ങും (മുഴങ്ങും) അപ്പോള്‍ പിടി കൂടാം എന്നായിരുന്നു പദ്ധതി.അങ്ങനെ ഗോകുലത്തിലേ എല്ലാവീടുകളിലും ഉറിയില്‍ മണികെട്ടിയിട്ടു.
ഒരു ഗോപികയുടെ ഗൃഹത്തില്‍ കണ്ണന്‍ വെണ്ണ കട്ടെടുക്കാന്‍ എത്തി.കൂടെ കൂട്ടുകാരുമുണ്ട്.കൃഷ്ണന്‍ ഉറിയില്‍ നോകിയപ്പോള്‍ മണി കണ്ടു.ഭഗവാന്‍ മണിയിലേക്ക് ഉറ്റുനോക്കി .മണി “അടിയന്‍” എന്നു പറഞ്ഞു.
അതിന്റെ പൊരുള്‍ ഞാന്‍ നിന്റെ അടിയനാണെന്നും മണി മുഴങ്ങുകയില്ലെന്നുമാണ്. കണ്ണന് സന്തോഷമായി .കണ്ണന്‍ വെണ്ണ എടുത്തപ്പോള്‍ മണികിലുങ്ങിയില്ല.കൂട്ടുകാര്‍ക്കോക്കേ വെണ്ണ പങ്കുവെച്ചു കൊടുത്തു അപ്പോഴും മണി മുഴങ്ങിയില്ല.

കണ്ണന്‍ വെണ്ണയെടുത്തു വായിലേക്ക്‌ കൊണ്ടുപോകേണ്ട താമസം അതാ !! മണി നിര്ത്താ തെ മുഴങ്ങാന്‍ (കിലുങ്ങാന്‍) തുടങ്ങി. കണ്ണന്‍ താന്‍ കബളിപ്പിക്കപ്പെട്ടു(വഞ്ചിക്കപ്പെട്ടു) എന്ന മുഖഭാവത്തോടെ പരിഭവം പൂണ്ടു മണിയോടു ചോദിച്ചു . “നീ അടിയന്‍ എന്നു പറഞ്ഞില്ലേ?” അതിനു മണിയുടെ മറുപടി “കണ്ണാ നീ ദൈവമാണ് .അങ്ങു ഉണ്ണുമ്പോള്‍ ഭഗവാന്‍ നിവേദിക്കപ്പെടുന്നുവെന്നല്ലേ പൊരുള്‍.മണി അടിക്കാതിരിക്കാമോ? അതുകൊണ്ടാണ് തന്നിഷ്ടപ്രകാരം ഞാന്‍ മണി മുഴക്കിയത്” എന്നായിരുന്നു.

{കണ്ഠ പൂജഎന്നാണ് മണിപൂജക്ക്‌ പേര് .

ക്ഷേത്രങ്ങളില്‍ പൂജാവേളയില്‍ മുഴങ്ങുന്ന മണിക്കും പ്രത്യേക പൂജ ചെയ്യണമെന്നാണ് വിധി.പൂജാമണിയുടെ അധിദേവത വാസുദേവനാണ് .മണിനാക്കിന്റെ അധിദേവത സരസ്വതിയുംമണി നാദത്തിന്റെ അധിദേവത ഈശ്വരനാണ്

അതുകൊണ്ടാണ് മണിയും പൂജിക്കണമെന്നു വിധി .


No comments:

Post a Comment