Saturday, July 8, 2017

മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം*



*മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം*


*തുടർച്ച.......*
                       *സന്ന്യാസി*

സന്യാസഃ എന്ന് പറഞ്ഞാൽ കാമ്യകര്മണാം ന്യാസഃ എന്നാണ് അര്ഥം. കാമ്യാനാം കര്മണാം ന്യാസം സന്യാസം കവയോ വിദുഃ. സർവകര്മഫലത്യാഗം പ്രാഹുസ്ത്യാഹം വിചക്ഷണഃ. എല്ലാ കര്മങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാര്ഥം സ്വീകരിക്കാം.
 ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കിൽ  സന്യാസാശ്രമവിശിഷ്ടഃ എന്നര്ഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിൽ സർവം ഗൃഹാദികം ത്യക്ത്വാ മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ.  സന്യാസികൾ നാലുതരമാണ് എന്ന് പറയുന്നു.  കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ എന്നിങ്ങനെ.
ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നര്ഥം.
ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ
സർവത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും, ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം.

ഇനി മഹര്ഷിമാർ ബ്രഹ്മചാരിമാരായിരുന്നോ എന്ന ചോദ്യവും സാമാന്യമായി വരുന്നതാണ് അതിനാണെങ്കിൽ താഴെ ഉദാഹരണം കൊടുക്കുന്നു..

ഋഷിശ്രേഷ്ഠന്മാരിൽ പ്രധാനി എന്ന് പറയുന്ന വസിഷ്ഠന്റെ പത്നിയാണ് അരുന്ധതി. ഋഷി മരീചിയുടെ പത്നിയാണ് കല അവരുടെ പുത്രനും കൂടിയാണ് കശ്യപൻ. ബ്രഹ്മര്ഷിയായ അത്രിയുടേയും അനസൂയയുടേയും കഥ കേൾക്കാത്തവരു ചുരുക്കമാണ്.  മഹര്ഷി അംഗിരസ്സിന്റെ പത്നിയാണ് സുരൂപ. പുലസ്ത്യനാകട്ടെ കര്ദമപ്രജാപതിയുടെ പുത്രിയായ ഹവിര്ഭൂവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.  കശ്യപന്റെ പത്നിയായ അദിതിയിൽ നിന്നാണ്  വാമനാവതാരം. വിശ്വാമിത്രനും മേനകയുടേയും കഥയും പ്രസിദ്ധമാണ്. മഹര്ഷി ഭാരദ്വാജനാകട്ടെ സുശീലയെന്ന പത്നിയിലൂടെ ഉണ്ടായ ഗാര്ഗന്റെ പിതാവുമാണ്.  ഭാരദ്വാജന്റെ തന്നെപുത്രനായി അപ്സരസ്ത്രീയിൽ ഉണ്ടായതാണ് ദ്ര്രോണാചാര്യർ.  മഹര്ഷി ഭൃഗു ആകട്ടെ വിവാഹം കഴിച്ചിരിക്കുന്നത് ദക്ഷപുത്രിയായ കയാതിയെയാണ്.  മഹര്ഷി ച്യവനനാകട്ടെ  വൈവസ്വതമനുവിന്റെ പുത്രിയായ അരുഷിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.  ഈ ഉദാഹരണങ്ങൾ നോക്കുകയാണെ  ഭാരതത്തിലെ പ്രധാനികളായ ഋഷിശ്രേഷ്ഠന്മാരെല്ലാവരും തന്നെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കാണാം

No comments:

Post a Comment