Monday, July 10, 2017

പുനര്‍ജന്മം



                    പുനര്‍ജന്മം



  പുനര്‍ ജന്മ സിദ്ധാന്തത്തിന്  ജ്യോതിഷ ത്തിന്റെ   അടിസ്ഥാനപ്രമാണങ്ങളുമായി  വളരെയധികം ബന്ധമുണ്ട്  

 ഒരാള്‍ക്ക് പുര്‍വ്വജന്മമുണ്ടോ  ? പുനര്‍ജന്മമുണ്ടോ  ?എന്നിങ്ങനെയുള്ള  സംശയങ്ങള്‍  എല്ലാ മനുഷ്യരിലും  അനാദികാലം മുതല്‍ ക്കേ  ഉള്ളതാണ്

 എന്നാല്‍  ഭൗതികമായ പരീക്ഷണരീതി  ഉപയോഗിച്ച്   ഭൗതികേതരമായ ഒരു  പ്രതിഭാസത്തെ കണ്ടെത്താനോ വിശകലനം  ചെയ്യാനോ കഴിയില്ല  

 മോക്ഷം ലഭിക്കുന്നതുവരെ  തുടരുന്ന   ജീവന്റെ ജീവിതയാത്രയില്‍    മാറികയറികൊണ്ടിരിക്കുന്ന വാഹനങ്ങള്‍   മാത്രമാണ്   മനുഷ്യശരീരം   എന്ന് ഭഗവത്ഗീത  നമ്മളെ  ഒാര്‍ മ്മപെടുത്തുമ്പോള്‍     .........

    നമുക്കറിയാം   നമ്മളൊക്കെ    കുറഞ്ഞത്  ഒരു അഞ്ച് വര്‍ഷമെങ്കിലും  സംഗീതഭ്യാസം നടത്തിയെങ്കില്‍  മാത്രമേ  ചെറുതായിട്ടെങ്കിലും  കച്ചേരി പോലെയുള്ള  സംഭവങ്ങള്‍  ചെയ്യാന്‍  പറ്റു  എന്നാണ്  എന്റെ   വിശ്വാസവും  അനുഭവവും  

 പക്ഷേ ചില കുട്ടികള്‍   വളരെ ബാല്യത്തില്‍  തന്നെ  ന്യത്തത്തിലായാലും   സംഗീതത്തിലായാലും  അസാമാന്യമായ കഴിവുകള്‍  പ്രദര്‍ശിപ്പിക്കുന്നതു കാണുമ്പോള്‍   .….. കര്‍ണ്ണാടകസംഗീതത്തിലെ  ചില  രാഗങ്ങളൊക്ക  ഒരു പഠനവും  ഇല്ലാതെ  പാടുന്നതൊക്കെ  കാണുമ്പോള്‍   .…  

 ഇതിനു കാരണമായി  പറയുന്നത്

 മരണസമയത്ത്  ഏതു തരത്തിലുള്ള  സ്വഭാവ വാസനയാണോ   ഒരു  മനുഷ്യനില്‍  മുന്നിട്ടു നില്‍ ക്കുന്നത്   അതിനനുസരിച്ചായിരിക്കും  അടുത്ത ജന്മവും  എന്നാണ്  

   നമുക്ക് ഒാരോരുത്തര്‍ക്കും  പല ഇഷ്ടങ്ങളും  അനിഷ്ടങ്ങളും  ഉണ്ട്   പല ജന്മവാസനകളും ഉണ്ട്   ഇത്  പാരമ്പര്യം  മാത്രമാണെന്ന്  പറയാന്‍  പറ്റില്ല  

    നമുക്കെല്ലാം രണ്ട്  രീതിയിലുള്ള മനസ്സാണുള്ളത്   വര്‍ത്തമാനകാലത്ത് പ്രവര്‍ ത്തിക്കുന്നത് ബോധമനസ്സ്   സാധാരണവ്യക്തികളില്‍   ഉണരാതെ  ഉറങ്ങികിടക്കുന്നതാണ്  അബോധമനസ്സ്

 സാധാരണ വ്യക്തികള്‍ക്ക്  പൂ ര്‍വ്വജന്മസ്മരണ ഉണ്ടാവില്ല    എന്നും തപസ്സിലുടെയും  വാസനകളിലുടെയും  സിദ്ധികള്‍  കൈ വരിച്ച  വ്ക്തികള്‍ക്കു  മാത്രമേ   തങ്ങളുടെ പൂ ര്‍വ്വജന്മത്ത കുറിച്ച്  ഒാര്‍ത്തെടുക്കാന്‍  കഴിയൂ   എന്നും ഭഗവാന്‍  ഒാര്‍മ്മപെടുത്തുന്നു


No comments:

Post a Comment