പണ്ട് ഒരു ഗ്രാമത്തില്‍ പാവപ്പെട്ടൊരു കര്‍ഷകന്‍ ഉണ്ടായിരുന്നു. പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്ന അയാൾ ഒരിക്കൽ ധാന്യം വില്ക്കാനായി പോയപ്പോള്‍ ആരോ പറഞ്ഞു 'കൃഷ്ണ കൃഷ്ണ' എന്നു പറയുന്നത് കേട്ട് അയാളും അതുപോലെ 'കൃഷ്ണ കൃഷ്ണ' എന്നുപറഞ്ഞു. അതിനുശേഷം പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലാതെ തന്നെ അയാള്‍ ഇടയ്ക്ക് "കൃഷ്ണ കൃഷ്ണ" എന്നു ജപിക്കും. കൃഷ്ണ നാമം ജപിക്കുമ്പോൾ എന്തോ ഒരു സുഖം. ജോലിഭാരം അറിയുന്നില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും പട്ടിണിയും പരിവട്ടവുമായി. അയാള്‍ക്കും കൃഷിയിൽ നഷ്ടം വന്നു. വിളവൊന്നും ശരിയാകുന്നില്ല. അടുത്ത ഗ്രാമത്തിൽ ഒരു ജോത്സ്യനുണ്ടെന്ന് അയാൾ കേട്ടിരുന്നു. അയാള്‍ അദ്ദേഹത്തെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും. പലരും അദ്ദേഹത്തിന്റെ അടുത്ത് പോയി പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ അവരുടെ വിഷമതകള്‍ മാറി എന്നു പറഞ്ഞു കേൾക്കുന്നുണ്ട് . തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാമല്ലോ. കര്‍ഷകന്‍ ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിനോട് അയാള്‍ വിവരം പറഞ്ഞു ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി സമയദോഷമുണ്ടോ എന്ന് പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം നോക്കിയതിനുശേഷം കവിടി നിരത്തി നോക്കി. പന്നീട് ഒന്നും പറയാതെ ആ ജാതകം തിരിച്ചു നല്കി. അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരൂ അപ്പോള്‍ വിശദമായി പറഞ്ഞു തരാം. ഇപ്പോള്‍ എനിക്കു കുറച്ചു തിരക്കുണ്ടെന്നു പറഞ്ഞു. കര്‍ഷകന്‍ അടുത്ത ആഴ്ച്ച വരാമെന്ന് പറഞ്ഞ് മടങ്ങിപ്പോന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അയാള്‍ ജ്യോത്സന്റെ അടുക്കല്‍ ജാതകവുമായി എത്തി. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് തന്റെ പീഠത്തിൽ നിന്നും എഴുന്നേററു. അയാള്‍ പുഞ്ചിരിച്ചു. ജ്യോത്സ്യന്‍ പകച്ചു നില്ക്കുന്നത് കണ്ട് അയാള്‍ അദ്ദേഹത്തോട് ചോദിച്ചു
"അങ്ങയ്ക്ക് എന്നെ മനസ്സിലായില്ലേ? ഞാന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു. എന്റെ ജാതകം നോക്കി സമയദോഷം എന്താണ് എന്നറിയുവാനായി. തിരക്കിലാണ് ഒരാഴ്ച കഴിഞ്ഞു വരൂ എന്ന് അങ്ങ് പറഞ്ഞിരുന്നു. എന്താ മറന്നുപോയോ?"
ജ്യോത്സ്യര്‍ അത്യത്ഭുതത്തോടെ പറഞ്ഞു. "എനിക്കു നല്ല ഓര്‍മ്മയുണ്ട്. ഞാൻ നിങ്ങളെ മറന്നീട്ടുവേണ്ടേ ഓർക്കാൻ? പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നറിയാൻ എനിക്ക് ആകാംഷയുണ്ട്."
കർഷകൻ ആശ്ചര്യത്തോടെ ചോദിച്ചു.
"എന്താ സ്വാമി അങ്ങ് ആകെ പരിഭ്രമിച്ച മട്ടുണ്ടല്ലോ. എന്ത് കൊണ്ടാണ് അങ്ങ് ഇങ്ങനെയെല്ലാം ചോദിക്കുന്നത്?"
ജ്യോത്സ്യര്‍ പറഞ്ഞു "നിങ്ങള്‍ കഴിഞ്ഞ ആഴ്ച്ച ഇവിടെ വന്ന് പോയ ശേഷം നിങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ ഒന്നും വിടാതെ പറയൂ. അതിനുശേഷം നിങ്ങള്‍ ചോദിച്ചതിന് ഞാൻ മറുപടി പറയാം"
ഒന്നും മനസ്സിലാകാതെ അത്യാശ്ചര്യത്തോടെ കർഷകൻ പറഞ്ഞു.
"അന്നു ഇവിടെ നിന്നും ഞാന്‍ വീട്ടിലേക്കു നടന്നു. ഈ രണ്ടു ഗ്രാമങ്ങള്‍ക്കുമിടയിലുള്ള ആ കാട്ടു വഴിയില്‍ എത്തിയപ്പോള്‍ പെട്ടെന്നു മഴ വരുന്നത് പോലെ ആകാശം ഇരുണ്ടു കൂടി വന്നു. അതി ശക്തമായ മഴപെയ്യുമെന്നു തോന്നി. നനയാതിരിക്കുവാൻ എവിടെയെങ്കിലും തങ്ങാൻ ഇടം നോക്കി. അല്പം ദൂരെ ഒരു പഴയ മണ്ഡപം കണ്ണില്‍ പെട്ടു. ഞാൻ വേഗം അവിടെ നില്‍ക്കാം എന്നു കരുതി അങ്ങോട്ട് പോയി. ഒട്ടും മനുഷ്യവാസമുള്ള ലക്ഷണം കണ്ടില്ല. അതിനകത്തു കടന്നപ്പോൾ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായി. എല്ലാം ഇടിഞ്ഞു വിഴാറായിട്ടുണ്ട്. അവിടുത്തെ ശ്രീകോവിലിനകത്ത് ഒരു പൊട്ടിയ വിഗ്രഹം കണ്ടു.
കോവിൽചുവരിന്മേൽ ശ്രീകൃഷ്ണൻ എന്ന് എഴുതിക്കണ്ടതിനാൽ അതാണ് കൃഷ്ണ വിഗ്രഹം എന്നു മനസ്സിലാക്കി. കുറച്ചു നാളായി എനിക്ക് "കൃഷ്ണ കൃഷ്ണ" എന്ന് സദാ ഉരുവിടുന്ന ഒരു ശീലം ഉണ്ടയിരുന്നു. അതിനാലാവാം ആവിഗ്രഹത്തിൽ കൌതുകം തോന്നി. വളരെക്കാലമായി അവിടെ പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ ആ കൃഷ്ണ ശില അവഗണിക്കപ്പെട്ടു കിടക്കുന്നു. എനിക്കെന്തോ വളരെ പ്രയാസം തോന്നി. എന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നു വൃത്തിയാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. ഞാൻ അവിടെയിരുന്ന് എന്റെ സങ്കല്പത്താൽ ക്ഷേത്രം മനോഹരമാക്കി. കൃഷ്ണ വിഗ്രഹത്തെ കഴുകി വൃത്തിയാക്കി പട്ടു വസ്ത്രങ്ങള്‍കൊണ്ടും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടും പൂമാലകൾ കൊണ്ടും അലങ്കരിച്ചു. ക്ഷേത്രം നിറയെ ദീപത്താൽ അലങ്കരിച്ചു. ദീപത്താലും ധൂപത്താലും ആരതി ചെയ്തു. സ്വാദിഷ്ഠമായ പലഹാരങ്ങളും പായസവും ഫലങ്ങളും നേദിച്ചു. കുംഭാഭിഷേകം നടത്തി. എല്ലാര്‍ക്കും അന്നദാനവും നല്കിക്കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. ഇതെല്ലാം ശരിക്കും നടന്നതുപോലെ ഞാൻ അനുഭവിച്ചു. എനിക്ക് ഒരുപാടു സന്തോഷം തോന്നി. മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ സമത്താണ് പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും 'ശ് ശ് ശ്' എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു കൊത്താനായി ആഞ്ഞു നില്‍ക്കുന്നു. ഭയത്തില്‍ ഞാന്‍ ഉറക്കെ "കൃഷ്ണ കൃഷ്ണാ" എന്നു വിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ ക്ഷേത്രവും കൽമണ്ഡപവും ഒന്നായി ഇടിഞ്ഞു വീണു. ഒരു നിമിഷം വൈകിയെങ്കിൽ ഞാൻ അതിനടിയിൽപ്പെട്ട് മരിക്കുമായിരുന്നു. കൃഷ്ണൻ തന്നെ എന്നെ കാത്തു എന്ന് ഞാൻ ഉറപ്പിച്ചു . അത്ഭുതം പോലെ അതുവരെ തകർത്തുപെയ്ത മഴ പെട്ടന്നു നിലച്ചു. ഞാൻ തിരികെ വീട്ടിലേക്കു നടന്നു "
ഇത്രയും പറഞ്ഞ് കർഷകൻ ജോത്സ്യനെ നോക്കി. ഇതെല്ലാം കേട്ട ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആ കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകന് ഒന്നും മനസ്സിലായില്ല. അയാൾ പിന്നോട്ടു മാറിക്കൊണ്ട് ജ്യോത്സരോടു ചോദിച്ചു.
" അങ്ങ് എന്തവിവേകമാണ് കാണിക്കുന്നത്?എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ വീഴാനെന്തുയോഗ്യതയാണ് എനിക്കുള്ളത് ?"
"അങ്ങയെപ്പോലെ ഒരു കൃഷ്ണഭക്തനെ നമസ്ക്കരിക്കാനുള്ള ഭാഗ്യം ലഭിച്ചുവല്ലോ. ഇവിടുന്നു വന്ന ദിവസം ഞാൻ ജാതകം നോക്കിയപ്പോൾ അന്ന് മരണ സമയമടുത്തു എന്നു മനസ്സിലാക്കി. വിധിയെ മറികടക്കാന്‍ എന്തെങ്കിലും പരിഹാരമുണ്ടോ എന്നും ഞാൻ നോക്കി. പ്രശ്നത്തിൽ കണ്ടത് കൃഷ്ണന് ഒരു ക്ഷേത്രം നിര്‍മ്മിച്ച് കുംഭാഭിഷേകം നടത്തുന്നത് മാത്രമാണ് അതിനു പരിഹാരം എന്നായിരുന്നു.. പക്ഷെ അങ്ങ് ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനായിരുന്നു. പിന്നെ അങ്ങയോട് ഇതു പറഞ്ഞീട്ട് എന്തു പ്രയോജനം? മരണം അടുത്തു എന്ന് പറഞ്ഞു ഭയപ്പെടുത്തേണ്ട എന്നു കരുതിയാണ് അടുത്ത ആഴ്ച കാണാമെന്നു പറഞ്ഞ് മടക്കി അയച്ചത്. അങ്ങു പറഞ്ഞതുപോലെ അറിയാതെ ഒരു നേരമ്പോക്കായി ചൊല്ലിയ കൃഷ്ണനാമം അങ്ങയെ അത്ഭുതാവഹമായി രക്ഷിച്ചു. അതുകൊണ്ടാണ് ആ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയത്. ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഇല്ല എന്നറിഞ്ഞ ശ്രീകൃഷ്ണഭഗവാൻ മാനസീകമായി കുറച്ചു സമയം കൊണ്ടു അങ്ങ് നിര്‍മ്മിച്ച ക്ഷേത്രത്തില്‍ പരിപൂർണ്ണ സംതൃപ്തനായി. ഭഗവാൻ തന്നെയാണ് സർപ്പ രൂപത്തില്‍ വന്ന് ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി അങ്ങയുടെ ജീവനെ രക്ഷപ്പെടുത്തിയത്.
കര്‍ഷകന്‍ എല്ലാം കേട്ടു അത്ഭുതപ്പട്ടു നിന്നു പോയി. "കൃഷ്ണ കൃഷ്ണാ" എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ശ്രീകൃഷ്ണ ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ "കൃഷ്ണ കൃഷ്ണാ " എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്?
ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ഹൃദയം ഭഗവാന് അര്‍പ്പിക്കു. എപ്പോഴും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. സദാ ഭഗവത് സ്മരണ വേണം. ഭഗവാനിൽ നിന്നും ഒരിക്കലും വ്യതിചലിക്കാത്ത ദൃഡത വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ എല്ലാം ശരിയാകും. ആരേപ്പറ്റിയും ഒന്നിനെപ്പറ്റിയും നാം തെറ്റായി ചിന്തിക്കരുത്. അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. സ്വന്തം കാര്യത്തിലും ഒരിക്കല്‍പ്പോലും തെറ്റായി ചിന്തിക്കരുത്. ഞാൻ ശരിയാവില്ല, ഞാൻ മോശക്കാരനാണ്, ഒന്നിനും കൊള്ളില്ല, എനിക്ക് കഷ്ടകാലമാണ്, എന്തു ചെയ്തീട്ടും ഒരുകാര്യോല്യ എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കൂ. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡതയോടെ ആത്മവിശ്വാസത്തോടെ കണ്ണനിൽ മനസ്സർപ്പിച്ച് പ്രവര്‍ത്തിച്ചാൽ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായതാണ്. അവിടെ ഇഷ്ട മൂർത്തിയെ പ്രതിഷ്ഠിച്ച്, സദാ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഗോചരമാകുന്ന വിഷയങ്ങള്‍ ആസ്വദിക്കുന്നത് എല്ലാം തന്നെ അവിടുത്തേക്കുള്ള പ്രേമ പൂജയാക്കി മാറ്റൂ. ആദ്യം അതു വെറും സങ്കല്പമായി തോന്നും. ക്രമേണ അതു സത്യമാകും. അന്തരാത്മാവായ ഭഗവാനെ തെളിഞ്ഞു കാണാൻ കഴിയും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൂ. താനേ എല്ലാം ശരിയായി നടക്കും. ഭഗവാനിൽ ദൃഢമായ പ്രേമഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.
എല്ലാ മനസ്സുകളിലും കൃഷ്ണ പ്രേമം നിറയട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

No comments:
Post a Comment