🕉 🕉 🕉 🕉 🕉
നമസ്തേ...
*ക്ഷേത്ര ചൈതന്യരഹസ്യം...*
അദ്ധ്യായം-35
🔯🔆🔯🔆🔯🔆🔯
*ശ്രീ പരശുരാമ സ്വാമി ക്ഷേത്രം*
🕉🔥🕉🔥🕉🔥🕉
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.
പരബ്രഹ്മസ്വരൂപനായ പരശുരാമനെ ചതുർബാഹു മഹാവിഷ്ണുവിന്റെ രൂപത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ താമരക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണു പ്രതിഷ്ഠയിൽ ഉള്ളത്. കൂടാതെ ശിവനും തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്.
ശിവ പ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ള ഈ ക്ഷേത്രത്തിലെ *ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ,*
*ഗണപതി, വേദവ്യാസൻ,ബ്രഹ്മാവ്,സുബ്രഹ്മണ്യൻ* തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററിനും അകലെയായി കരമനയാറും, പാർവ്വതീപുത്തനാറും, കിള്ളിയാറും, സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ കർക്കിടകവാവിന് ബലിയർപ്പിച്ചാൽ ഒരു വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യമുണ്ട് എന്നും വിശ്വാസമുണ്ട്.
പിതൃതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളില്‍ ഏറെ പേരുകേട്ടതാണ് തിരുവല്ലം പരശുരാമ ക്ഷേത്രം.
സംസ്ഥാനത്തെ ഏക പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയില്‍ തന്നെ ക്ഷേത്രത്തിനകത്ത് ബലിതര്‍പ്പണം നടത്തുന്നത് തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ മാത്രമാണ്. 1400 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം.
ആയ് രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ വടക്കേ അതിര്‍ത്തി തിരുവല്ലവും തെക്കേ അതിര്‍ത്തി കന്യാകുമാരിയുമായിരുന്നുവെന്ന് സംഘസാഹിത്യ കൃതിയായ പുറനാനൂറില്‍ പറയുന്നുണ്ട്. ആയ് രാജാക്കന്മാരുടെ തലസ്ഥാനം വിഴിഞ്ഞമാണെന്നും ചരിത്രരേഖകള്‍ പറയുന്നു.
ആയ് രാജാക്കന്മാരില്‍ പ്രമുഖനായിരുന്ന ആയി അണ്ടിരന്‍ ശൈവ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ആരാധനാകേന്ദ്രം തിരുവല്ലത്തെ ശിവക്ഷേത്രമായിരുന്നുവെന്നും പറയുന്നു. ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഇവിടത്തെ പ്രതിഷ്ഠ നടത്തിയെന്നാണ് ചരിത്രം പറയുന്നത്. ക്ഷേത്രത്തിനടുത്തുള്ള നദിയില്‍നിന്ന് ചെളിയെടുത്ത് ശര്‍ക്കരയുമായി ചേര്‍ത്തുണ്ടാക്കിയ കൂട്ടുപയോഗിച്ച് വിഗ്രഹം നിര്‍മിച്ചുവെന്നാണ് ഐതിഹ്യം.
ശങ്കരാചാര്യര്‍ തന്റെ മാതാവിന്റെ പിണ്ഡം വെച്ചത് തിരുവല്ലത്ത് ആയിരുന്നുവെന്നും പിണ്ഡവുമായി പുഴക്കരയിലെത്തിയപ്പോള്‍ മഹാവിഷ്ണു മത്സ്യമൂര്‍ത്തിയായി വന്ന് വായ പിളര്‍ന്ന് അത് ഏറ്റുവാങ്ങിയെന്നുമാണ് ഐതിഹ്യം. ഇവിടെ പരശുരാമ പ്രതിഷ്ഠയോടൊപ്പം ശിവന്റെ പ്രതിഷ്ഠയും ഉള്ളതുകൊണ്ട് തൃക്കണ്ണപ്പന്‍ ക്ഷേത്രം എന്നും പരശുരാമ ക്ഷേത്രം അറിയപ്പെട്ടിരുന്നു.
ഹൈന്ദവ ആചാരമനുസരിച്ച് പിതൃക്കള്‍ക്ക് തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയാല്‍ പൂര്‍വികര്‍ക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
ഈ വിശ്വാസത്തിലാണ് സംസ്ഥാനത്തിന് പുറത്തുനിന്നും പിതൃതര്‍പ്പണത്തിന് ആയിരങ്ങള്‍ ഇവിടെയെത്തുന്നത്.
കര്‍ക്കടകത്തിലെ വാവുബലിക്കും അമാവാസി നാളിലും ബലിതര്‍പ്പണത്തിനും ഇവിടെ വന്‍തിരക്കാണ്. വാലായ്മ (പുല) ഉള്ളവര്‍ക്ക് ക്ഷേത്രത്തിന് പുറത്താണ് ബലിതര്‍പ്പണം നടത്തേണ്ടത്. കടവ് ബലി എന്നാണ് ഇതിനെ പറയുന്നത്. കരമനയാറിന്റെ കൈവഴിയില്‍ മൂന്ന് തീര്‍ഥഘട്ടങ്ങളുണ്ട്. തെക്കുപടിഞ്ഞാറുള്ള അസ്ഥി നിമജ്ജന കടവ്, മധ്യഭാഗത്തുള്ള കടവ്, വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള തീര്‍ഥക്കടവ് എന്നിവയാണ് ഇവിടെയുള്ളത്.
*എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 10 വരെയാണ്* ഇവിടെ ബലിതര്‍പ്പണം നടത്തുന്നത്. *അമാവാസി ദിനത്തില്‍ രാവിലെ അഞ്ചുമുതല്‍ 11.30 വരെയാണ്* ബലിതര്‍പ്പണം നടത്തുന്നത്.
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഈ ക്ഷേത്രം. വാസ്തു ശാസ്ത്ര പരമായ പ്രത്യേകതയുള്ളതാണ് ഈ ക്ഷേത്രം. ക്ഷേത്ര മതിലില്‍ രണ്ട് ശിലാലിഖിതങ്ങളുണ്ട്.
വേണാട് ഭരിച്ചിരുന്ന വീര കേരള വര്‍മയുടെ കാലത്തുള്ള ലിഖിതവും മറ്റൊന്ന് കൊല്ലവര്‍ഷം 412-ലേതുമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെയും നിത്യപൂജയുടെയും വിവരങ്ങളാണ് ഇവ. തമിഴ്ഭാഷയിലാണ് ഇവ കൊത്തിവെച്ചിരിക്കുന്നത്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ മുഖമണ്ഡപം നിര്‍മിച്ചിരിക്കുന്നത്.
രണ്ടു കൊടിമരമുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. വടക്കുദര്‍ശനമായി പരശുരാമന്റെ മുന്നില്‍ ഒരു കൊടിമരവും കിഴക്കുദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശിവന്റെ മുന്നിലുള്ള മറ്റൊരു കൊടിമരവുമാണ് ഇവിടെയുള്ളത്.
*മഹാ ഗണപതി,* *മഹാദേവന്‍* , *ബ്രഹ്മാവ്, പരശുരാമന്‍* , *ശാസ്താവ്, ശ്രീകൃഷ്ണന്‍ കന്നിമൂല ഭഗവതി, സുബ്രഹ്മണ്യന്‍,* *വേദവ്യാസന്‍, മത്സ്യമൂര്‍ത്തി, മഹിഷാസുര മര്‍ധിനി,* *നാഗരാജാവ്, ഉടയവര്‍, ഉടയവരമ്മ* എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ഓരോ പ്രതിഷ്ഠകള്‍ക്കും പ്രത്യേക പൂജാ വിധികളാണുള്ളത്. ക്ഷേത്രോത്പത്തിയെക്കുറിച്ചും ബലിതര്‍പ്പണ ചടങ്ങുകളെക്കുറിച്ചും ഭക്തര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനായി ചന്ദ്രന്‍ നായര്‍ എന്ന ഗൈഡിനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുലാം മാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുക. തിരുവല്ലം ഇടയാറിലെ നാരകത്തറ തറവാട്ടില്‍ നിന്നാണ് കൊടിയേറ്റ് ചടങ്ങിനുള്ള കൊടിക്കൂറയും കയറും കൊണ്ടുവരിക. തിരുവോണം നാളില്‍ ഇവിടെനിന്ന് പുറപ്പെടുന്ന ആനപ്പുറത്തെഴുന്നള്ളിപ്പ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനൊപ്പമെത്തും.
തുടര്‍ന്ന് കൊടിയിറക്കോടെ ഉത്സവം അവസാനിക്കും.
*ക്ഷേത്ര ഐതിഹ്യം...*
🕉🔥🕉🔥🕉🔥🕉
സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ, പരമശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് കഥ. അതിനാൽ ഓംകാര പ്പൊരുളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.
*ബലിതർപ്പണം...*
🕉🔥🕉🔥🕉🔥🕉
ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം.
ദിവസവും ഇവിടെ ആയിരങ്ങൾ ബലിയിടാൻ വരാറുണ്ട്. ഇതിനായി വരുന്നവർ അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ഇത് ചെയ്യാൻ.
കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും.
*ഉത്സവം* ...
🕉🔥🕉🔥🕉🔥🕉
തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം. പത്തുദിവസവും ഗംഭീര പരിപാടികൾ ഉണ്ടായിരിയ്ക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് തിരുവല്ലത്തും ഉത്സവം നടക്കുന്നത്.
🔯🔆🔯🔆🔯🔆🔯
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം
🕉🔥🕉🔥🕉🔥🕉
ഇത് അറിയാനും, അറിയിക്കാനുമുള്ള
ഒരു എളിയ ശ്രമം മാത്രമാണ്.
വാദിക്കാനും ജയിക്കാനുമല്ല.
ആത്മീയതയുടെ പാതയിൽ
മഹത്തായ അറിവ് പകർന്ന് നൽകിയ
ഗുരു ശ്രേഷ്ഠരോടുള്ള കടപ്പാട്
വിനയപൂര്‍വ്വം സ്മരിക്കുന്നു.
സർവേശാം സ്വസ്ഥിർ ഭവതഃ
സർവേശാം ശാന്തിർ ഭവതഃ
സർവേശാം പൂർണം ഭവതഃ
സർവേശാം മംഗളം ഭവതഃ
സർവ്വേ ഭവന്തു സുഖിനഃ
സർവ്വേ സന്തു നിരാമയഃ
സർവ്വേ ഭദ്രാണി പശ്യന്തഃ
മാകശ്ചിത് ദുഃഖഭാക്ഭവേതഃ
🕉🔥🕉🔥🕉🔥🕉🔥🕉
എല്ലാവരും സ്വസ്ഥരായിരിക്കട്ടെ
എല്ലാവരും ശാന്തരായിരിക്കട്ടെ,
എല്ലാം പൂർണമായിരിക്കട്ടെ
എല്ലാവർക്കും മംഗളം ഭവിക്കട്ടെ....

No comments:
Post a Comment